< Back
Kerala
മത്സരിക്കാനുറച്ച് കെ.സുധാകരൻ; കേരള ഹൗസിൽ നിന്ന് എൻഒസി വാങ്ങി
Kerala

മത്സരിക്കാനുറച്ച് കെ.സുധാകരൻ; കേരള ഹൗസിൽ നിന്ന് എൻഒസി വാങ്ങി

Web Desk
|
18 March 2026 4:17 PM IST

സുധാകരൻ വഴങ്ങാത്ത സാഹചര്യത്തിൽ ഇളവ് നൽകാനും ഹൈക്കമാൻഡ് ആലോചനയിലുണ്ട്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് കെ.സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കേരള ഹൗസിൽ നിന്ന് എൻഒസി വാങ്ങി. സുധാകരൻ വഴങ്ങാത്ത സാഹചര്യത്തിൽ ഇളവ് നൽകാനും ഹൈക്കമാൻഡ് ആലോചനയിലുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമുടി കയറവേയാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തരത്തില്‍ സുധാകരന്റെ പുതിയ നീക്കം. സീറ്റ് നല്‍കിയാലല്ലാതെ സുധാകരനെ അനുനയിപ്പിക്കാനാവില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. സ്വതന്ത്രനായി സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ എംപി സുധാകരന്‍ രാജിവെക്കേണ്ടി വരുമെന്നും ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വം.

കോന്നി സീറ്റ് വേണ്ടി അടൂർ പ്രകാശും സമ്മർദം തുടരുകയാണ്. എംപിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് തിരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അവശേഷിക്കുന്ന മുഴുവൻ സീറ്റുകളിലും പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല. സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.



Similar Posts