< Back
Kerala

Kerala
എസ്എഫ്‌ഐക്ക് മുന്നില്‍ സിപിഐയുടെ നട്ടെല്ല് നഷ്ടമായി: കെ സുധാകരന്‍
|24 Oct 2021 5:53 PM IST
സിപിഎമ്മിന്റെ എല്ലാ കള്ളത്തരങ്ങള്‍ക്കും സിപിഐ കൂട്ടുനില്‍ക്കുകയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി
എംജി സംഘര്‍ഷത്തില്‍ സിപിഐ പ്രതികരിക്കാത്തത് നട്ടെല്ല് നഷ്ടമായത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. സിപിഎമ്മിന്റെ എല്ലാ കള്ളത്തരങ്ങള്‍ക്കും സിപിഐ കൂട്ടുനില്‍ക്കുകയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി
''പണ്ടൊക്കെ സിപിഎമ്മിനെ തിരുത്താന്‍ സിപിഐ ഉണ്ടായിരുന്നു. മാന്യമായ സംസ്‌കാരത്തിലേക്ക് വരാന്‍ സിപിഐക്കാര്‍ക്ക് കോണ്‍ഗ്രസിലേക്ക് വരാം. കോണ്‍ഗ്രസില്‍ ഏകാധിപതികള്‍ ഇല്ല. കോണ്‍ഗ്രസില്‍ എത്തുന്നവര്‍ക്ക് ഗുണ്ടകള്‍ വില പറയില്ല.'' സുധാകരന്‍ പറഞ്ഞു.
എംജി യൂണിവേഴ്‌സിറ്റി വിഷയത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസിന് അറിയാം. സിപിഐ യുഡിഎഫിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.