< Back
Kerala

Kerala
"പരാതിക്ക് പിന്നിൽ മുഖ്യമന്ത്രി" മോൻസനുമായി ബന്ധമില്ലെന്ന് കെ.സുധാകരൻ
|27 Sept 2021 2:07 PM IST
പുരാവസ്തു വില്പനക്കാരാണെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസനുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. മോൻസൻ മാവുങ്കാലിനെ തനിക്കറിയാമെന്നും എന്നാൽ അയാൾ നടത്തിയ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും സുധാകരൻ പറഞ്ഞു. ഡോക്ടർ എന്ന നിലയിലാണ് മോൺസണെ കണ്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തനിക്കെതിരായ പരാതിക്ക് പിന്നിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസുമാണെന്നും സുധാകരൻ ആരോപിച്ചു. പരാതിയിൽ പറയുന്ന പ്രകാരം താൻ 2018 ൽ എം.പി ആയിരുന്നില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ മൂന്ന് നാല് തവണ വിളിച്ചുവെന്ന് മോൺസൺ തന്നെയാണ് പറഞ്ഞത്. ഈ കേസിൽ കാണിക്കുന്ന ജാഗ്രത എന്തെ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ ഇല്ലാതായിപ്പോയി എന്നും സുധാകരൻ ചോദിച്ചു.