< Back
Kerala
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത; പിന്തുണച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ. സുധാകരൻ
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത; പിന്തുണച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ. സുധാകരൻ

Web Desk
|
26 Nov 2025 6:37 PM IST

കെ. സുധാകരനെ തള്ളി കെ. മുരളീധരൻ രംഗത്തെത്തി

കോഴിക്കോട്: ലൈംഗികാരോപണത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. രാഹുലിനെ പിന്തുണച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ. സുധാകരൻ പറഞ്ഞു.

കെ. സുധാകരനെ തള്ളി കെ.മുരളീധരൻ രംഗത്തെത്തി. നിരപരാധിയെന്ന് പറയാൻ അന്വേഷണ റിപ്പോർട്ട് വരണമെന്ന് മുരളീധരൻ. രാഹുലുമായി നേതാക്കള്‍ വേദി പങ്കിടരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുലിനെ പ്രചാരണത്തിന് വിളിക്കണോയെന്ന് സ്ഥാനാര്‍ഥികള്‍ തീരുമാനിക്കട്ടെ എന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പ്രതികരിച്ചു. വിലക്കിനിടയിലും പ്രചാരണത്തിൽ സജീവമാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാര്‍ട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ തന്നോട് പറഞ്ഞതെന്നും അത്‌ താൻ അനുസരിക്കുന്നുണ്ടെന്നും രാഹുൽ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് തന്നെ എംഎല്‍എ ആക്കിയവര്‍ക്കായുള്ള പ്രചാരണമാണെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നായിരുന്നു വിഷയത്തില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പ്രതികരണം.

Similar Posts