< Back
Kerala
രാഹുൽ മാങ്കൂട്ടത്തിൽ പുതിയ തലമുറയുടെ പ്രതീകം; സിപിഎമ്മിന്റെ വോട്ടും കോൺ​ഗ്രസിന് കിട്ടും: കെ.സുധാകരൻ
Kerala

'രാഹുൽ മാങ്കൂട്ടത്തിൽ പുതിയ തലമുറയുടെ പ്രതീകം; സിപിഎമ്മിന്റെ വോട്ടും കോൺ​ഗ്രസിന് കിട്ടും': കെ.സുധാകരൻ

Web Desk
|
15 Oct 2024 9:56 PM IST

വയനാട്ടിലും പാലക്കാടും ചേലക്കരയിലും കോൺഗ്രസ് ജയിക്കുമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കോൺഗ്രസിന് പ്രതീക്ഷിക്കാൻ ഇല്ലെങ്കിൽ പിന്നെ മറ്റാർക്കാണ് പ്രതീക്ഷിക്കാനുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. പിണറായി വിജയന്റെ പാർട്ടിയിൽ നിന്ന് പോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടുമെന്നും സിപിഎമ്മിനോടുള്ള വൈരാഗ്യവും സിപിഎം- ബിജെപി ബന്ധത്തിലുള്ള എതിർപ്പുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വം കാണിക്കാത്ത സർക്കാർ ആണ് ഇപ്പോഴത്തെ സർക്കാർ. നിലവിലെ സർക്കാരിനെതിരെ പ്രതികാര ദാഹത്തോടെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലും പാലക്കാടും ചേലക്കരയിലും കോൺഗ്രസ് ജയിക്കും. ജില്ലയിൽ മറ്റ് ആളുകളില്ലാത്തതുകൊണ്ടല്ല പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുവരുന്ന പുത്തൻ തലമുറയുടെ പ്രതീകമാണ്. ചെറുപ്പക്കാർക്ക് ആവേശം നൽകുന്ന യുവ നേതാവായ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വലപടയാളിയാണെന്നും സുധാകരൻ പറഞ്ഞു.

Similar Posts