< Back
Kerala
K Sudhakaran will take charge as kpcc president
Kerala

'സരിനെ സ്ഥാനാർഥിയാക്കിയത് സിപിഎമ്മിന്റെ ഗതികേട്': കെ. സുധാകരൻ

Web Desk
|
19 Oct 2024 12:33 PM IST

നവീൻ ബാബുവിന്റെ മരണം മനുഷ്യത്വ രഹിതമായ സംഭവമെന്ന് സുധാകരൻ

പാലക്കാട്: കോൺഗ്രസ് വിട്ട പി. സരിനെ സ്ഥാനാർഥിയാക്കിയത് സിപിഎമ്മിന്റെ ഗതികേടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. എൽഡിഎഫും ബിജെപിയും സഖ്യമുണ്ടാക്കിയാലും പാലക്കാട് കോൺഗ്രസ് ഗംഭീര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സരിൻ പാർട്ടി വിട്ടത് ഒരു പ്രാണിപോയ നഷ്ടം പോലും കോൺഗ്രസിനുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യത്വ രഹിതമായ സംഭവമാണെന്ന് സുധാകരൻ പറഞ്ഞു. ‌ഇത്രയെല്ലാം സംഭവിച്ചിട്ടും അദ്ദേഹത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാനുള്ള മനസ് മുഖ്യമന്ത്രികാണിച്ചില്ലെന്നും അതിനുള്ള മനുഷ്യത്വം മുഖ്യമന്ത്രിക്ക് വേണമെന്നും സുധാകരൻ വിമർശിച്ചു.

നവീൻ ബാബുവുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം സത്യസന്ധനായ ഉദ്യോ​ഗസ്ഥനായിരുന്നുവെന്നും സുധാകരന്‌‍ പറഞ്ഞു. ആത്മഹത്യയിലേക്ക് നയിക്കും വിധം നവീൻ ബാബുവിനെ അപമാനിച്ച വ്യക്തികളും വ്യവസ്ഥിതിയും നാടിന് വെല്ലുവിളിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts