< Back
Kerala

Kerala
'എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയിട്ടില്ല'; ആര് വോട്ടുചെയ്താലും കോൺഗ്രസ് സ്വീകരിക്കുമെന്ന് കെ.സുധാകരൻ
|3 April 2024 4:28 PM IST
വോട്ട് കിട്ടുന്നത് സ്ഥാനാർഥിയുടെ മിടുക്കാണ്. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർഥിയും പറയില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
കണ്ണൂർ: ആര് വോട്ടുചെയ്താലും കോൺഗ്രസ് സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് ആർക്കും വോട്ട് ചെയ്യാം. വോട്ട് കിട്ടുന്നത് സ്ഥാനാർഥിയുടെ മിടുക്കാണ്. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർഥിയും പറയില്ല. എസ്.ഡി.പി.ഐയുമായി ഒരു ചർച്ചയും കോൺഗ്രസ് നടത്തിയിട്ടില്ലെന്നും എസ്.ഡി.പി.ഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
അതേസമയം, ഈ തെരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചു സഹായിക്കാമെന്നാണ് എസ്.ഡി.പി.ഐ- യു.ഡി.എഫ് ധാരണയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം. എസ്.ഡി.പി.ഐയുമായി ചേരുന്നതിൽ കോൺഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ല. വയനാട്ടിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാൽ കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.