< Back
Kerala
അൻവർ യുഡിഎഫിൽ വേണം,ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷനേതാവ് ഒറ്റക്ക് തീരുമാനമെടുക്കേണ്ടതല്ല; കെ.സുധാകരൻ
Kerala

'അൻവർ യുഡിഎഫിൽ വേണം,ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷനേതാവ് ഒറ്റക്ക് തീരുമാനമെടുക്കേണ്ടതല്ല'; കെ.സുധാകരൻ

Web Desk
|
28 May 2025 1:56 PM IST

ചെറുതായാലും വലുതായാലും അന്‍വറിന്‍റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് സുധാകരന്‍

കണ്ണൂര്‍: പി.വി അന്‍വറിന്‍റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.. ചെറുതായാലും വലുതായാലും അന്‍വറിന്‍റെ വോട്ട് നിര്‍ണായകമാണ്. അന്‍വറിനെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അൻവറിനെ മുന്നണിയിൽ എടുക്കണം.തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കുക എന്നതാണ് തന്‍റെ വ്യക്തിപരമായ ആഗ്രഹം. അന്‍വറിനെ ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനമെടുക്കേണ്ടതല്ല. മുസ്‍ലിം ലീഗിന് അൻവറിനെ കൊണ്ടുവരുന്നതിൽ താൽപര്യമുണ്ട്. അന്‍വര്‍ മുന്നണിയിൽ വന്നിട്ട് എതിരഭിപ്രായം പറയാൻ പറ്റില്ല'.ഭാവിയിൽ യുഡിഎഫിന് അൻവർ ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.


Similar Posts