< Back
Kerala
K Sudhakaran
Kerala

കെ.സുധാകരന്‍ ഇന്ന് എൻ.എം വിജയൻ്റെ വീട് സന്ദര്‍ശിക്കും

Web Desk
|
22 Jan 2025 6:28 AM IST

വൈകുന്നേരം നാല് മണിയോടെയാണ് സുധാകരന്‍റെ സന്ദർശനം

വയനാട്: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ വീട് ഇന്ന് സന്ദർശിക്കും. വൈകുന്നേരം നാല് മണിയോടെയാണ് സുധാകരന്‍റെ സന്ദർശനം. സാമ്പത്തിക ബാധ്യതകൾ സൂചിപ്പിച്ച് എൻ എം വിജയൻ നേരത്തെ സുധാകരന് കത്തയച്ചിരുന്നു. വിജയന്‍റെ ആത്മഹത്യ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കെ സുധാകരനിൽ നിന്ന് മൊഴി എടുക്കും. സുധാകരന് വിജയൻ കത്ത് അയച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അതിൽ എന്തെല്ലാം കാര്യങ്ങൾ എന്നതാണ് പ്രധാനമായും അന്വേഷണസംഘം പരിശോധിക്കുന്നത്.

എന്നാൽ, പൊലീസിൽ നിന്ന് ഇത് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വിജയന്‍റെ കത്ത് ലഭിച്ചിരുന്നുവെന്നും സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മരണശേഷം ആദ്യമായാണ് കെപിസിസി പ്രസിഡന്‍റ് വിജയന്‍റെ വീട്ടിലെത്തുന്നത്. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഡിസിസി ഓഫീസിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു.



Similar Posts