< Back
Kerala

Kerala
കെ. സുധാകരന്റെ സുരക്ഷ വർധിപ്പിച്ചു; നടപടി ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ച്
|18 Jun 2022 4:18 PM IST
കണ്ണൂർ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷ ഏർപ്പെടുത്തി
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്‍റലിജന്‍സ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രത്യേക പട്രോളിങ് സംഘത്തെയും വീടിനുമുന്നില്‍ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ എ.സി.പി നേരിട്ട് നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി കെ. സുധാകരന്‍ നടാലിലെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായ പ്രതിഷേധത്തിലേക്ക് ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ നീങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുധാകരന്‍റെ വീടിന് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ചും ഇന്‍റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.