< Back
Kerala
കേന്ദ്ര നാളികേര വികസന ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആശംസകളുമായി കെ. സുരേന്ദ്രന്‍
Kerala

കേന്ദ്ര നാളികേര വികസന ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആശംസകളുമായി കെ. സുരേന്ദ്രന്‍

Web Desk
|
31 July 2021 9:47 PM IST

സുരേഷ് ഗോപി ഈ പദവിയിലേക്കെത്തിയത് കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സുരേഷ് ഗോപി ഈ പദവിയിലേക്കെത്തിയത് കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദവിയിൽ അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങ്‌ളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് കോക്കണറ്റ് ഡവലപ്‌മെന്‍റ് ബോർഡിലേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ യോഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു.

കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്! ഇന്ത്യയുടെ കോക്കണറ്റ് ഡവലപ്‌മെന്റ് ബോർഡിലേക്ക് ഐകകണ്‌ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും. സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ പാസാക്കിയത്. ഇതിനെതിരെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി. കോക്കനട്ട് ഡെവലപ്പ്മെന്റ് ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ്. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടമെന്ന് കെ സുധാകരൻ ആരോപിച്ചു.

Similar Posts