< Back
Kerala
k surendran against an shamseer statement
Kerala

30 ദിവസവും നോമ്പെടുക്കുന്ന, എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പോകുന്ന ഷംസീർ ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് എന്തിനെന്ന് കെ. സുരേന്ദ്രൻ

Web Desk
|
3 Aug 2023 5:05 PM IST

ഷംസീർ മടമ്പിന് മുകളിലായി ഇടത്തോട് മുണ്ടുടുക്കുന്ന തികഞ്ഞ വിശ്വാസിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട്: മിത്ത് വിവാദത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. 30 ദിവസം നോമ്പെടുക്കുന്ന, എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പോകുന്ന ഷംസീർ എന്തിനാണ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ഷംസീർ മടമ്പിന് മുകളിലായി ഇടത്തോട് മുണ്ടുടുക്കുന്ന തികഞ്ഞ വിശ്വാസിയാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രവും വിശ്വാസവും വേർതിരിക്കാൻ ഷംസീറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും നിരീശ്വരവാദി ഇത് പറഞ്ഞാൽ തങ്ങൾക്ക് പരാതിയില്ല. മുസ്‌ലിംകളായ കമ്മ്യൂണിസ്റ്റുകാർക്ക് എല്ലാ മതാചാരങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ സുരേഷ് കുറുപ്പിന് ശബരിമലയിൽ തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വിഷയത്തിൽ ബി.ജെ.പി സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എൻ.എസ്.എസ് ഒറ്റക്കല്ലെന്ന് വ്യക്തമാക്കണം. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ധീവരസഭ തുടങ്ങിയ എല്ലാ സമുദായ സംഘടനകളുമായി ചേർന്ന് ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts