< Back
Kerala
രാഹുൽഗാന്ധി രാജ്യദ്രോഹിയും അർബൻ നക്സലുകളുടെ തോഴനുമാണ്; കെ.സുരേന്ദ്രൻ
Kerala

രാഹുൽഗാന്ധി രാജ്യദ്രോഹിയും അർബൻ നക്സലുകളുടെ തോഴനുമാണ്; കെ.സുരേന്ദ്രൻ

Web Desk
|
7 Nov 2025 8:47 PM IST

വോട്ട് ചോരി ആരോപണങ്ങളുടെ പേരിൽ നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനമാണെന്നും സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മുൻ സംസ്ഥാൻ അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽഗാന്ധി രാജ്യദ്രോഹിയും അർബൻ നക്സലുകളുടെ തോഴനുമാണെന്നും സുരേന്ദ്രൻ.

ഡീപ് സ്റ്റേറ്റ് കമ്പനികളുടെ വക്താവാണ് രാഹുൽ ​ഗാന്ധി. തുക്ക്ഡെ തുക്ക്ഡെ ഗ്യാങ്ങിൻ്റെ തലവനാണെന്നും വോട്ട് ചോരി ആരോപണങ്ങളുടെ പേരിൽ നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിദേശ രാജ്യത്തുപോയി സുതാര്യമായ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്തുകയും വളർച്ച തടയുകയുമാണ്. പാകിസ്താൻ പോലും സമ്മതിച്ച ഓപ്പറേഷൻ സിന്ദൂറിന് തെളിവ് ചോദിച്ച ആളാണ് രാഹുൽ ഗാന്ധിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


Similar Posts