< Back
Kerala

Kerala
'1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ': മലബാർ സമരവഴികളിലൂടെ പി സുരേന്ദ്രന്‍റെ പുസ്തകം
|10 Nov 2021 8:19 AM IST
അറിയപ്പെടാതെ പോയ ചരിത്ര സംഭവങ്ങൾ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്
1921ലെ മലബാർ സമരത്തിന്‍റെ ചരിത്രമുറങ്ങുന്ന വഴികളിലൂടെ സഞ്ചരിച്ച അനുഭവങ്ങളുമായി സാഹിത്യകാരൻ പി സുരേന്ദ്രന്‍റെ പുസ്‌തകം. '1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങൾ 'എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അറിയപ്പെടാതെ പോയ ചരിത്ര സംഭവങ്ങൾ അടയാളപ്പെടുത്തുന്നതാണ് കൃതി.
മലബാറിലെ പോരാട്ട പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാനവും ചരിത്രവും കോര്‍ത്തിണക്കിയാണ് പുസ്തകരചന. താമരശ്ശേരി മുതല്‍ ആന്‍ഡമാന്‍ വരെ നീളുന്നതാണ് പുസ്തകത്തിന്‍റെ ചരിത്ര യാത്ര. ഓരോ പ്രദേശങ്ങളുടെയും സാമൂഹിക മാറ്റങ്ങളും ഇത് വരെ രേഖപ്പെടുത്താതെ പോയ ചരിത്രങ്ങളും പോരാട്ടത്തിന്‍റെ വീര്യവും പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. അത്യപൂര്‍വ്വ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് പുസ്തകം.
മലബാർ സമര ചരിത്രത്തെ വേറിട്ട രീതിയിലൂടെ സമീപിക്കുന്ന പുസ്തകത്തിന്‍റെ പ്രസാധകർ ടെലിബ്രൈൻ ബുക്സ് ആണ്.