< Back
Kerala
K. Surendran
Kerala

'അധിനിവേശത്തിന്റെ പേരിൽ എന്തിനാണ് ഒരു സ്ഥലം അറിയപ്പെടുന്നത്?'; സുൽത്താൻ ബത്തേരി പേരുമാറ്റ വിവാദത്തില്‍ കെ.സുരേന്ദ്രന്‍

Web Desk
|
11 April 2024 11:51 AM IST

''ടി.ജി നന്ദകുമാറിന്റെ കോഴയാരോപണം ലക്ഷ്യംവെക്കുന്നത് എ.കെ.ആന്റണിയെ ''

കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന വാദം ആവർത്തിച്ച് ബി.ജെ.പി. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് ഗണപതി വട്ടമെന്നാണെന്ന് ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു. അടിമത്തത്തിന്റെ പേരാണ് സുൽത്താൻ ബത്തേരി. അധിനിവേശത്തിന്റെ പേരിൽ എന്തിനാണ് ഒരു സ്ഥലം അറിയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ടി.ജി നന്ദകുമാറിന്റെ കോഴയാരോപണം ലക്ഷ്യംവെക്കുന്നത് അനിലിനെയല്ല എ.കെ.ആന്റണിയെ ആണെന്ന് സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. കോൺഗ്രസിനകത്തുള്ള ചിലരാണ് ഇതിന് പിന്നിൽ.ആന്റണിയുടെ കാലത്ത് പ്രതിരോധവകുപ്പ് ഇങ്ങനെയാണെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.


Similar Posts