< Back
Kerala
കള്ളപ്പണക്കേസ്: കെ.സുരന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും
Kerala

കള്ളപ്പണക്കേസ്: കെ.സുരന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Web Desk
|
2 July 2021 6:56 PM IST

കവര്‍ച്ചപ്പണത്തില്‍ ഇതുവരെ 1.42 കോടി രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ ഇരുപതിലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്.

കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരന്ദ്രനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നിര്‍ദേശം. മൂന്നരക്കോടിയോളം രൂപ കള്ളപ്പണമായി എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ഇതിന്റെ ഉറവിടം സംബന്ധിച്ചാണ് അന്വേഷണമെന്നാണ് പ്രാഥമിക വിവരം.

തൃശൂര്‍- എറണാകുളം ഹൈവേയിലെ കൊടകരയില്‍ നടന്ന ഒരു അപടകത്തിന് ശേഷമുണ്ടായ കവര്‍ച്ചയില്‍ നിന്നാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളപ്പണക്കേസിന്റെ തുടക്കം. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയായിരുന്നു അപകടം. മൂന്നരക്കോടി രൂപയാണ് കവര്‍ന്നിരുന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ബി.ജെ.പി സംസ്ഥാനത്തെത്തിച്ച ഫണ്ടാണ് കവര്‍ന്നത് എന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

കവര്‍ച്ചപ്പണത്തില്‍ ഇതുവരെ 1.42 കോടി രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ ഇരുപതിലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍നായിക്, വാഹനത്തിന്റെ ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ അറസ്റ്റിലായവരിലുണ്ട്.

Related Tags :
Similar Posts