< Back
Kerala
കാടാമ്പുഴ കൂട്ടക്കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി
Kerala

കാടാമ്പുഴ കൂട്ടക്കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി

Web Desk
|
5 Oct 2021 2:38 PM IST

പൂര്‍ണ ഗര്‍ഭിണിയായ കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ, ഏഴു വയസുള്ള മകന്‍ ദില്‍ഷാദ് എന്നിവരെയാണ് ശരീഫ് കൊലപ്പെടുത്തിയത്.

കാടാമ്പുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതി മുഹമ്മദ് ശരീഫ് കുറ്റക്കാരനെന്ന് കോടതി. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.

പൂര്‍ണ ഗര്‍ഭിണിയായ കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ, ഏഴു വയസുള്ള മകന്‍ ദില്‍ഷാദ് എന്നിവരെയാണ് ശരീഫ് കൊലപ്പെടുത്തിയത്. 2017 മെയ് 22നായിരുന്നു സംഭവം. ഉമ്മുസല്‍മയുമായി അടുപ്പത്തിലായിരുന്ന പ്രതി ബന്ധം പുറത്തറിയുമെന്ന് ഭയന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പൂര്‍ണഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മ കഴുത്തുഞെരിക്കുന്നതിനിടെ പ്രസവിക്കുകയും ചെയ്തു. ഈ കുഞ്ഞും ആവശ്യമായ പരിചരണം ലഭിക്കാതെ മരണപ്പെട്ടിരുന്നു.

Related Tags :
Similar Posts