< Back
Kerala

Kerala
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
|15 Oct 2022 11:48 PM IST
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്
ന്യൂ ഡൽഹി: മുൻ മന്ത്രിയും എംഎൽഎയുമായ കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡൽഹി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ദ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിയമസഭാ സമിതിയുടെ ഭാഗമായി ഭോപ്പാലിലേക്കുള്ള യാത്രാമധ്യേ ആണ് കടന്നപ്പള്ളി രാമചന്ദ്രന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അദ്ദേഹം ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ സമിതിയുടെ യാത്ര റദ്ദാക്കി.