< Back
Kerala

Kerala
കാഫിർ സ്‌ക്രീൻഷോട്ട്; മെല്ലെപ്പോക്ക് തുടർന്ന് പൊലീസ്
|29 Nov 2024 5:50 PM IST
ഇന്ന് വടകര കോടതിയിൽ നൽകിയ റിപ്പോർട്ടിലും പുരോഗതിയില്ല
വടകര: കാഫിർ കേസിൽ മുന്നോട്ടു പോകാതെ പോലീസ് ഇന്ന് വടകര കോടതിയിൽ നല്കിയ റിപ്പോർട്ടിലും അന്വേഷണ പുരോഗതിയില്ല. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേർത്തില്ല, 153 എ വകുപ്പും ചുമത്തിയില്ല. ഫോറൻസിക് റിപ്പോർട്ടും മെറ്റയുടെ റിപ്പോർട്ടും കാത്തിരിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതിനുപിന്നാലെ ഡിസംബർ 13ന് പുതിയ റിപ്പോർട്ട് സമർപ്പിക്കണമന്ന് വടകര കോടതി പൊലീസിനോട് പറഞ്ഞു.
ആദ്യഘട്ടത്തിൽ സക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊലീസിന്റെ നടപടിയിൽ രേഖമൂലം അതൃപ്തി രേഖപ്പെടുത്തിയില്ലെങ്കിലും തൃപ്തിയില്ലാത്ത നടപടി തന്നെയാണ് കോടതി സ്വീകരിച്ചത്.