< Back
Kerala
കാക്കനാട് ഫ്ലാറ്റ് കൊലപാതകം; പ്രതി അർഷാദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Kerala

കാക്കനാട് ഫ്ലാറ്റ് കൊലപാതകം; പ്രതി അർഷാദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Web Desk
|
20 Aug 2022 1:23 PM IST

മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം.

കാക്കനാട് ഫ്ലാറ്റ് കൊലപാതകക്കേസിലെ പ്രതി അർഷാദിനെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊല നടന്ന ഫ്ലാറ്റിൽ പ്രതിയെ എത്തിച്ച് ഇന്ന് വൈകിട്ട് തെളിവെടുപ്പ് നടത്തും.

കാസർഗോഡ് നിന്നും ഇന്ന് പുലർച്ചെയാണ് അർഷാദിനെ കൊച്ചിയിലെത്തിച്ചത്. പന്ത്രണ്ട് മണിയോടെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വിവിധ ജില്ലകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താൻ ഉള്ളതിനാൽ പത്ത് ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടു.

ഈ മാസം 27 വരെ എട്ട് ദിവസത്തെ കസ്റ്റഡിയിൽ ആണ് അർഷാദിനെ വിട്ടത്. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടോടെ ഇടച്ചിറ യിലെ ഫ്ലാറ്റിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു. ചോരക്കറ കണ്ടെത്തിയ ആയുധത്തിൽ നിന്നും വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളം വിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണ് അർഷാദ് മഞ്ചേശ്വരത്ത് നിന്നും പിടിയിലായത്.

Similar Posts