< Back
Kerala

Kerala
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പൊലീസ് വീഴ്ചയിൽ നടപടി
|20 Jan 2025 6:07 PM IST
മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജുവിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി
എറണാകുളം: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണത്തിൽ നടപടി. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജുവിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. ആലുവ ഡിവൈഎസ്പിക്കാണ് പകരം ചുമതല.
കലാ രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. കലാ രാജുവിന്റെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.