< Back
Kerala
kerala kalamandalam

കേരള കലാമണ്ഡലം

Kerala

കലാമണ്ഡലത്തിൽ ആർത്തവ അവധി

Web Desk
|
7 Feb 2024 12:21 PM IST

വിദ്യാർഥി യൂണിയന്‍റെ അപേക്ഷയിലാണ് നടപടി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി. വിദ്യാർഥി യൂണിയന്‍റെ അപേക്ഷയിലാണ് നടപടി. ബിരുദം, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിലെ വിദ്യാർഥിനികൾക്കാണ് അവധി നൽകുക. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു.


നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനികൾക്കും ആർത്തവ അവധി അനുവദിച്ചിരുന്നു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ തീരുമാനം.

ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.


Similar Posts