< Back
Kerala

ജുനൈസ്
Kerala
കളമശേരി സുനാമി ഇറച്ചി കേസ്; പ്രതി ജുനൈസ് വധശ്രമമടക്കം 5 കേസുകളിൽ പ്രതി
|24 Jan 2023 10:07 PM IST
തമിഴ്നാട് പൊള്ളാച്ചിൽ നിന്നുമാണ് കളമശേരിയിലേക്ക് മാംസം കൊണ്ടുവന്നത്
എറണാകുളം: കളമശേരി സുനാമി ഇറച്ചി കേസിലെ പ്രതി ജുനൈസ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതി. ഇയാളുടെ പേരിൽ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമമടക്കം 5 കേസുകളുണ്ട്. തമിഴ്നാട് പൊള്ളാച്ചിൽ നിന്നുമാണ് കളമശേരിയിലേക്ക് മാംസം കൊണ്ടുവന്നത് .
ലൈസൻസ് ഇല്ലാതെയാണ് ജുനൈസ് ഇറച്ചി വിൽപന നടത്തിയിരുന്നത്. ജാമ്യമില്ലാ വകുപ്പുകളടക്കം ഏഴോളം വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി 328 അടക്കമാണ് ജുനൈസിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
ജുനൈസ് ഇറച്ചി വിൽപന നടത്തിയവരെയും കണ്ടെത്തി കേസെടുക്കുമെന്ന് ഡി.സി.പി എസ്.ശശിധരൻ അറിയിച്ചു.