< Back
Kerala
Kalamassery blast; 52 people were injured
Kerala

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലുള്ളത് 51 പേർ, 6 പേരുടെ നില അതീവ ഗുരുതരം

Web Desk
|
29 Oct 2023 3:27 PM IST

മരിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്തു വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റ 52 പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ രണ്ടു പേർ വെന്റിലേറ്ററിലാണ്.

മൂന്നിടങ്ങളിലായി 30 പേരാണ് ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തിലുള്ള 18 പേരിൽ ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള 12 വയസുകാരിയുടെ നില അതീവ ഗുരുതരമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മരിച്ച ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.



Similar Posts