< Back
Kerala

Kerala
കളമശ്ശേരി സ്‌ഫോടനം: അമിത് ഷാ മുഖ്യമന്ത്രിയിൽനിന്ന് വിവരങ്ങൾ തേടി; എൻ.ഐ.എ സംഘം പരിശോധന നടത്തുന്നു
|29 Oct 2023 12:54 PM IST
എൻ.ഐ.എ, എൻ.എസ്.ജി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്.
കൊച്ചി: കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. എൻ.ഐ.എ, എൻ.എസ്.ജി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്. എൻ.ഐ.എ സംഘം ഓഡിറ്റോറിയിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹാൾ മുഴുവൻ പൊലീസ് സീൽ ചെയ്തിട്ടുണ്ട്.
രാവിലെ 9.45നാണ് കളമശ്ശേരിയിലെ സംറ ഓഡിറ്റോറിയത്തിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 10 പേർക്കാണ് പൊള്ളലേറ്റത്. ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.