< Back
Kerala
Kalamassery blast; Dominic Martin, a native of Kochi, surrendered
Kerala

കളമശ്ശേരി സ്‌ഫോടനം; കീഴടങ്ങിയത് കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ

Web Desk
|
29 Oct 2023 4:37 PM IST

സഭാ വിശ്വാസിയെന്ന് അവകാശപ്പെട്ടാണ് മാർട്ടിൻ സ്റ്റേഷനിലെത്തിയതെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാവൂ എന്നും എഡിജിപി എം.ആർ അജിത്കുമാർ

തൃശൂർ: കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ കീഴടങ്ങിയത് കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ(48) ആണെന്ന് പൊലീസ്. സഭാ വിശ്വാസിയെന്ന് അവകാശപ്പെട്ടാണ് ഇയാൾ സ്റ്റേഷനിലെത്തിയതെന്നും കൂടുതൽ പരിശോധനകൾക്കും ചോദ്യം ചെയ്യലിനും ശേഷമേ ഇയാളിൽ നിന്നുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാനാവൂ എന്നും എഡിജിപി എം.ആർ അജിത്കുമാർ പറഞ്ഞു.


Similar Posts