< Back
Kerala
Kalamassery case,ganja case,kerala,latest malayalam news,കളമശ്ശേരി പോളി ടെക്നിക്,പോളി കഞ്ചാവ് കേസ്
Kerala

കളമശ്ശേരി കഞ്ചാവ് കേസ്: കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ സാക്ഷികളാക്കും

Web Desk
|
24 March 2025 9:37 AM IST

വിദ്യാർഥികൾ 16,000 രൂപ ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിൽകഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ സാക്ഷികളാക്കാൻ തീരുമാനം.വിദ്യാർഥികൾ 16,000 രൂപ ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയെന്ന് കണ്ടെത്തൽ.ഇതുകൂടാതെ പണം നേരിട്ടും കൈമാറി.ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും.

കേസില്‍ എട്ടുപ്രതികളാണുള്ളത്. കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി പ്രതിയായ അനുരാജിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തോതില്‍ പിരിവ് നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് കേസിലെ മുഖ്യകണ്ണികളെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്.ആലുവയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.



Similar Posts