< Back
Kerala

Kerala
കളമശേരിയിൽ മണ്ണിടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
|21 Jun 2023 6:41 PM IST
ബംഗാൾ സ്വദേശിയായ ഹസ്സൻ ഷെയ്ഖാണ് മരിച്ചത്.
കളമശേരി: എറണാകുളം കളമശേരിയിൽ മണ്ണിടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശിയായ ഹസ്സൻ ഷെയ്ഖാണ് മരിച്ചത്. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.
ബംഗാൾ സ്വദേശിയായ മിഥുൻ എന്ന തൊഴിലാളിയുടെ പരിക്ക് ഗുരുതരമാണ്. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കളമശ്ശേരിയിലെ മസ്ജിദിന്റെ പുനർനിർമാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് മണ്ണിടിയാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.