< Back
Kerala

Kerala
കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ
|12 Sept 2024 3:32 PM IST
ശർമിളയെയും മാത്യൂസിനെയും കർണാടകയിലെ മണിപ്പാലിൽനിന്നാണ് പിടികൂടിയത്.
ആലപ്പുഴ: കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. ശർമിളയെയും മാത്യൂസിനെയും കർണാടകയിലെ മണിപ്പാലിൽനിന്നാണ് പിടികൂടിയത്. പ്രതികൾ അയൽസംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടർന്ന് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കസ്റ്റഡിയിലുള്ള പ്രതികളെ നാളെ ആലപ്പുഴയിൽ എത്തിക്കുമെന്നാണ് വിവരം.
നേരത്തെ ഉഡുപ്പിയിൽനിന്ന് പ്രതികളുടെ ഫോൺ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷണാണ് പ്രതികൾ പിടിയിലായത്. ഇരുവരും ഉഡുപ്പിയിലേക്ക് കടന്നുവെന്നാണ് ആദ്യം വിവരം ലഭിച്ചിരുന്നത്.