< Back
Kerala

Khaleel thangal
Kerala
മുസ്‌ലിം സംഘടനാ-ആർ.എസ്.എസ് ചർച്ചക്ക് വലിയ പ്രധാന്യമില്ല: കേരള മുസ്‌ലിം ജമാഅത്ത്
|1 March 2023 3:55 PM IST
ഭരണകൂടവുമായി പലപ്പോഴും ചർച്ച നടത്തേണ്ടിവരും. പക്ഷേ, അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.
കൊച്ചി: മുസ്‌ലിം സംഘടനാ-ആർ.എസ്.എസ് ചർച്ചക്ക് വലിയ പ്രധാന്യമില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്. ചർച്ചയുടെ വിശദാംശമറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. അത് നടത്തിയവർ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു.
ഭരണകൂടവുമായി പലപ്പോഴും ചർച്ച നടത്തേണ്ടിവരും. പക്ഷേ എന്താണ് അവിടെ നടന്ന ചർച്ചകളെന്ന് അറിയാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്. അത് വെളിപ്പെടുത്താൻ ചർച്ച നടത്തിയവർ തയ്യാറാകണമെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.