< Back
Kerala

Kerala
മണ്ണാർക്കാട് കല്ലടി കോളേജിൽ റാഗിങ്; ഒന്നാം വർഷ വിദ്യാർഥിയെ മർദിച്ചു
|3 Dec 2021 7:50 PM IST
ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വർഷ വിദ്യാത്ഥികൾ മർദിച്ചെന്നാണ് പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഫ്‌സാനാണ് മർദനമേറ്റത്.
പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വർഷ വിദ്യാത്ഥികൾ മർദിച്ചെന്നാണ് പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഫ്‌സാനാണ് മർദനമേറ്റത്. തലക്കും മുഖത്തിനും പരിക്കേറ്റ ഇഹ്‌സാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്തോൻസ് ഗ്യാങ്ങിൽ പെട്ട വിദ്യാഥികളാണ് മർദിച്ചതെന്നാണ് പരാതി.