< Back
Kerala
Guinness Records, Kaloor dance program row, Uma Thomas accident
Kerala

'നൃത്തപരിപാടിക്ക് നൽകിയ റെക്കോർഡ് പിൻവലിക്കണം'; ഗിന്നസ് റെക്കോർഡ്‌സിന് പരാതി നൽകി അധ്യാപകൻ

Web Desk
|
1 Jan 2025 10:00 PM IST

ഓരോ കുട്ടിക്കും ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് നേരത്തെ സംഘാടകരായ മൃദംഗ വിഷന്‍ അറിയിച്ചിരുന്നു

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ അപകടത്തിനിടയാക്കിയ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ ഗിന്നസ് റെക്കോർഡ്‌സിനു പരാതി നൽകി അധ്യാപകൻ. പരിപാടിക്ക് നൽകിയ റെക്കോർഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോർഡ്‌സ് പ്രസിഡന്റിന് കത്തുനൽകിയത്. അധ്യാപകനായ ഷിനോ പി. ജോസ് ആണ് പരാതി നൽകിയത്.

സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട പരിപാടിയാണെന്നു പരാതിയിൽ പറയുന്നു. പത്ത് കോടി രൂപയോളം പരിപാടിയുടെ മറവിൽ സംഘാടകർ തട്ടിച്ചു. സുരക്ഷാ വീഴ്ച മൂലം ഒരു എംഎൽഎയ്ക്കു ഗുരുതര പരിക്ക് പറ്റിയെന്നും പരാതിയിൽ പറയുന്നു.

അതേസമയം, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നേരത്തെ സംഘാടകരായ മൃദംഗ വിഷൻറെ പ്രൊപ്പറേറ്റർ നികോഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോർഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു.

പരിപാടിയിൽ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുൻപിലും എല്ലാ രേഖകളും സമർപ്പിക്കാൻ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകൾ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകൾ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Posts