< Back
Kerala

Kerala
സ്വപ്‌നയുടെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു: കാനം രാജേന്ദ്രൻ
|8 Jun 2022 11:19 AM IST
'ദേശീയ ഏജൻസികൾ ഒന്നര വർഷം അന്വേഷിച്ചിട്ടും വാദിയും പ്രതിയുമുണ്ടായിട്ടില്ല'
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര ഏജൻസികൾ ഒന്നര വർഷം അന്വേഷിച്ചിട്ടും ഒന്നുമില്ലാത്ത കേസാണിത്. തെളിവുണ്ടങ്കിൽ ഏജൻസികൾക്ക് കൊടുത്താൽ പോരെ. ദേശീയ ഏജൻസികൾ ഒന്നര വർഷം അന്വേഷിച്ച് വാദിയുമില്ല പ്രതിയുമുണ്ടായിട്ടില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ പ്രതി പറയുന്നത് നിങ്ങളല്ലാതെ ആരെങ്കിലും കാര്യമായി എടുക്കുമോ..? എന്നും അദ്ദേഹം ചോദിച്ചു.