< Back
Kerala

Kerala
സിപിഐ കേരള ഘടകം സംഘടനാ ചുമതല കാനത്തിന്
|4 Dec 2022 9:13 PM IST
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലാണ് കാനത്തിന് ചുമതല നൽകിയത്
സിപിഐ കേരള ഘടകത്തിന്റെ സംഘടനാ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലാണ് കാനത്തിന് ചുമതല നൽകിയത്. സന്തോഷ് കുമാർ, പ്രകാശ് ബാബു, ബിനോയ് വിശ്വം എന്നിവർ കാനത്തിൻ്റെ സഹായികളായുണ്ടാകും.
ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ബിനോയ് വിശ്വത്തിന് കർണ്ണാടകയുടെ ചുമതല നൽകി. സന്തോഷ് കുമാറിനാണ് ലക്ഷദ്വീപിന്റെയും എഐവൈഎഫിന്റെയും ചുമതല.