< Back
Kerala
ബിജെപിക്ക് ബദൽ കോൺഗ്രസാണെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് കാനം രാജേന്ദ്രൻ
Kerala

ബിജെപിക്ക് ബദൽ കോൺഗ്രസാണെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് കാനം രാജേന്ദ്രൻ

Web Desk
|
3 Jan 2022 5:56 PM IST

ഫാഷിസത്തെ ചെറുക്കുന്ന കാര്യത്തിൽ സിപിഐക്ക് കാര്യങ്ങൾ ബോധ്യമായെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു

ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണെന്ന സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും വ്യത്യസ്തമായ നിലപാടാണുള്ളതെന്നും കാനം വ്യക്തമാക്കി. കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്നായിരുന്നു പി.ടി തോമസ് അനുസ്മരണ പരിപാടിയിൽ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.

അതേസമയം ഫാഷിസത്തെ ചെറുക്കുന്ന കാര്യത്തിൽ സിപിഐക്ക് കാര്യങ്ങൾ ബോധ്യമായെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. പിണറായുടെ കോൺഗ്രസ് വിമശനങ്ങൾക്ക് ബിനോയി വിശ്വം മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പരാമർശത്തിൽ അതൃപ്തി പ്രകടമാക്കി.

Similar Posts