< Back
Kerala
കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ല; ഡി.രാജയെ തള്ളി കാനം രാജേന്ദ്രന്‍
Kerala

കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ല; ഡി.രാജയെ തള്ളി കാനം രാജേന്ദ്രന്‍

Web Desk
|
28 Sept 2021 5:54 PM IST

അദ്ദേഹം കോണ്‍ഗ്രസില്‍ പോയത് നിര്‍ഭാഗ്യകരമാണ്. പോകില്ല എന്നായിരുന്നു നേരത്തെ പറഞ്ഞത്. ബിഹാര്‍ ഘടകവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചതായിരുന്നുവെന്നും കാനം പറഞ്ഞു.

കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അദ്ദേഹം കോണ്‍ഗ്രസില്‍ പോയത് നിര്‍ഭാഗ്യകരമാണ്. പോകില്ല എന്നായിരുന്നു നേരത്തെ പറഞ്ഞത്. ബിഹാര്‍ ഘടകവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചതായിരുന്നുവെന്നും കാനം പറഞ്ഞു.

കനയ്യയെ പാര്‍ട്ടിയെ വഞ്ചിച്ചെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയുടെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടാണ് കാനത്തിന്റെ പ്രസ്താവന. കനയ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും പുറത്താക്കിയതായും ഡി.രാജ പറഞ്ഞു. ആളുകള്‍ വരികയും വഞ്ചിച്ചു പോവുകയും ചെയ്യുമെന്നായിരുന്നു രാജയുടെ പ്രതികരണം.

ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കനയ്യ പാര്‍ട്ടിയിലെത്തിയത് അഭിമാനമാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

Similar Posts