< Back
Kerala

Kerala
കാഞ്ഞങ്ങാട്ടെ സഹകരണ സംഘത്തിന് തദ്ദേശ ഫണ്ട് അനുവദിച്ച സംഭവം; സർക്കാരിന് ഹൈക്കോടതി നോട്ടീസ്
|19 May 2022 7:06 PM IST
കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിക്ക് ഫണ്ട് അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം
കാഞ്ഞങ്ങാട്ടെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന് തദ്ദേശ ഫണ്ട് അനുവദിച്ച സംഭവത്തില്‍ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാൽപ്പര്യ ഹരജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചത്. രണ്ടാഴ്ച്ചയ്ക്കകം സർക്കാർ നിലപാട് അറിയിക്കണം. കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിക്ക് ഫണ്ട് അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്താണ് ഹർജിക്കാരൻ.