< Back
Kerala
കണ്ണൂർ കുത്തുപറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kerala

കണ്ണൂർ കുത്തുപറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Web Desk
|
15 Jan 2022 11:08 AM IST

രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം

കണ്ണൂർ കുത്തുപറമ്പ് മൂന്നാംപീടികയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ താല്‍കാലിക ജീവനക്കാരന്‍ ശിവപുരം അയ്യല്ലൂർ സ്വദേശി എൻ വി വരുൺ (26) ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന വരുൺ ഈ അടുത്താണ് വിമാനത്താവളത്തിലെ താല്‍കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്..

Similar Posts