< Back
Kerala

Kerala
ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം
|6 Jun 2025 2:58 PM IST
കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്.
കണ്ണൂർ: ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയിൽ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
മെക്കാനിക്കായി ജോലി ചെയ്യുന്നയാളാണ് സുകുമാരൻ. വീടിനോട് ചേർന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വർക്ക്‌ഷോപ്പ് പ്രവർത്തിച്ചിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.