< Back
Kerala

കണ്ണൂർ വിമാനത്താവളം
Kerala
കണ്ണൂർ വിമാനത്താവളത്തിൽ അറെെവൽ ഗേറ്റ് തുറക്കാൻ വെെകിയ സംഭവം; ഖേദം പ്രകടിപ്പിച്ച് കണ്ണൂർ എയർപ്പോർട്ട് മാനേജ്മെന്റ്
|16 Aug 2023 10:17 PM IST
ദോഹ കണ്ണൂർ വിമാനത്തിലെ യാത്രക്കാർക്കാണ് അഞ്ചു മിനിറ്റ് 40 സെക്കന്റ് സമയം അറെെവൽ ഗേറ്റിൽ കാത്തു നിൽക്കേണ്ടി വന്നത്.
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറെെവൽ ഗേറ്റ് തുറക്കാൻ വെെകിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കണ്ണൂർ എയർപ്പോർട്ട് മാനേജ്മെന്റ്. ആഗസ്റ്റ് 18 ന് ആയിരുന്നു സംഭവം നടന്നത്. ദോഹ കണ്ണൂർ വിമാനത്തിലെ യാത്രക്കാർക്കാണ് അഞ്ചു മിനിറ്റ് 40 സെക്കന്റ് സമയം അറെെവൽ ഗേറ്റിൽ കാത്തു നിൽക്കേണ്ടി വന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടികൾ സ്വീകരിക്കുന്നതായും എയർപ്പോർട്ട് മാനേജ്മെന്റ് അറിയിച്ചു. കണ്ണൂർ എയർപ്പോർട്ട് മാനേജ്മെന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പ്രതികരണം. വിമാനം ഇറങ്ങുന്ന സമയത്തെക്കുറിച്ചുളള വിവരം കെെമാറുന്നതിൽ വന്ന പാകപ്പിഴയാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയതായും എയർപ്പോർട്ട് മാനേജ്മെന്റ് അറിയിച്ചു.