< Back
Kerala
പാർട്ടികോൺഗ്രസിന് ശേഷം സ്‌റ്റേഡിയം വൃത്തിയാക്കിയില്ല; സി.പി.എമ്മിന് 25,000 രൂപ പിഴ
Kerala

'പാർട്ടികോൺഗ്രസിന് ശേഷം സ്‌റ്റേഡിയം വൃത്തിയാക്കിയില്ല'; സി.പി.എമ്മിന് 25,000 രൂപ പിഴ

Web Desk
|
8 Oct 2022 10:59 AM IST

നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ജില്ലാ നേതൃത്വം

കണ്ണൂർ: സി.പി.എം പാർട്ടി കോണ്ഗ്രസിനായി കണ്ണൂർ മുൻസിപ്പിൽ സ്റ്റേഡിയം ഉപയോഗിച്ചതിൽ പിഴ ഈടാക്കി കോർപറേഷൻ. 25000 രൂപയാണ് കണ്ണൂർ കോർപറേഷൻ പിഴ ഈടാക്കിയത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജവഹർ സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകർ നീക്കം ചെയ്തില്ലെന്ന് കോർപ്പറേഷൻ പറയുന്നു. സ്റ്റേഡിയത്തിന് കേടുപാടുണ്ടാക്കിയെന്ന് കോർപറേഷൻ പറയുന്നു.

സ്റ്റേഡിയം ശുചീകരിക്കാൻ 42,700 ചിലവായെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. അഡ്‍വാൻസായി നൽകിയ 25000 രൂപ പിഴയായി കണക്കാക്കുമെന്ന് കോർപറേഷൻ പറഞ്ഞു. മേലിൽ ആവർത്തിക്കരുത് എന്നതിന് വേണ്ടിയാണ് പിഴ ഈടാക്കിയത് കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമല്ല. സി.പി.എമ്മാണ് ഇതിനെ രാഷ്ട്രീയമാക്കി കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു. ഇത് ശുദ്ധ രാഷ്ട്രീയവിവരക്കേടാണെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.


Similar Posts