< Back
Kerala
തര്‍ക്കം വിവാഹവീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലി; മൃതദേഹം റോഡില്‍ കിടന്നത് അരമണിക്കൂര്‍
Kerala

തര്‍ക്കം വിവാഹവീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലി; മൃതദേഹം റോഡില്‍ കിടന്നത് അരമണിക്കൂര്‍

Web Desk
|
13 Feb 2022 5:11 PM IST

കണ്ണൂരില്‍ യുവാവിന്‍റേത് ദാരുണാന്ത്യം

കണ്ണൂരില്‍ ഇന്ന് ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടത് വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍‌ച്ചയായാണെന്ന് നാട്ടുകാര്‍. ഇന്ന് ഉച്ചക്കാണ് കണ്ണൂര്‍ തോട്ടടയില്‍ റോഡില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇന്നലെ വിവാഹവീട്ടില്‍ യുവാക്കള്‍ രണ്ടു സംഘങ്ങളായി ഏറ്റുമുട്ടിയിരുന്നു.

ജീപ്പിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബോബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്താണ് ജിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അതിനിടെ ബോംബേറ് നടന്ന സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിൽ സംഘർഷമുണ്ടായി. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.

Related Tags :
Similar Posts