< Back
Kerala
പാർട്ടി കോൺഗ്രസിനായി കണ്ണൂർ ഒരുങ്ങുന്നു; സ്വാഗതസംഘം രൂപീകരണം നാളെ
Kerala

പാർട്ടി കോൺഗ്രസിനായി കണ്ണൂർ ഒരുങ്ങുന്നു; സ്വാഗതസംഘം രൂപീകരണം നാളെ

Web Desk
|
16 Jan 2022 6:53 AM IST

ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്

സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ആതിഥ്യം വഹിക്കാനൊരുങ്ങി കണ്ണൂർ. ജില്ലാ നേതൃത്വം ഒരുക്കങ്ങൾ ഊർജിതമാക്കി. സ്വാഗതസംഘം രൂപീകരണ യോഗം നാളെ പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും

കമ്യൂണിസ്റ്റ് പാർട്ടി പിറന്ന മണ്ണാണ് കണ്ണൂർ. കർഷക സമരങ്ങളുടെ ജ്വലിക്കുന്ന ഓർമകളെ മനസ്സിൽ തിടമ്പേറ്റുന്ന നാട്. ദേശീയ തലത്തിൽ പാർട്ടിക്ക് ഏറ്റവും അധികം അംഗങ്ങളും സംഘടനാ ശേഷിയുമുള്ള ജില്ല. അവിടെയാണ് ഇത്തവണ പാർട്ടി കോൺഗ്രസിന് വേദി ഉയരുന്നത്. നാളെ വൈകിട്ട് നടക്കുന്ന സ്വാഗത സംഘം രൂപീകരണ യോഗം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 18 മുതൽ ഏരിയ തലത്തിലും തുടർന്ന് ലോക്കൽ കമ്മിറ്റികൾക്ക് കീഴിലും സംഘാടക സമിതികൾ രൂപീകരിക്കും.

ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്. ബർണശേരിയിലെ നായനാർ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം. 1000 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം ഇവിടെ തയ്യാറായി വരികയാണ്. ജവാഹർ സ്റ്റേഡിയത്തിലാകും പൊതുസമ്മേളനം. കണ്ണൂരിൽ നടക്കുന്ന ആദ്യ പാർട്ടി കോൺഗ്രസ് വൻ വിജയമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് അണികളും നേതാക്കളും.

Similar Posts