< Back
Kerala
Kerala
കണ്ണൂര്‍ ഗവ.പോളിടെക്നികിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍
|1 Dec 2021 1:37 PM IST
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്ത് ആണ് മരിച്ചത്
കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്ത് ആണ് മരിച്ചത്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണ്. ഹോസ്റ്റലിനുള്ളിലാണ് അശ്വന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ അശ്വന്ത് ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എടക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.