< Back
Kerala
കണ്ണൂർ കുപ്പത്തെ മണ്ണിടിച്ചിൽ: ഡിപിആറിൽ അപാകതകൾ ഉണ്ട്; പ്രശ്നങ്ങൾ സമ്മതിച്ച് ദേശീയപാത അതോറിറ്റി
Kerala

കണ്ണൂർ കുപ്പത്തെ മണ്ണിടിച്ചിൽ: 'ഡിപിആറിൽ അപാകതകൾ ഉണ്ട്'; പ്രശ്നങ്ങൾ സമ്മതിച്ച് ദേശീയപാത അതോറിറ്റി

Web Desk
|
22 May 2025 2:38 PM IST

ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു

കണ്ണൂർ: കണ്ണൂർ കുപ്പത്തെ ദേശീയ പാതയിലെ പ്രശ്നങ്ങൾ സമ്മതിച്ച് ദേശീയപാത അതോറിറ്റി. ഡിപിആറിൽ അപാകതകൾ ഉണ്ടെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. വെള്ളം വഴിതിരിച്ച് കുപ്പം പുഴയിലേക്ക് വിടാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് മണിക്കൂറുകൾ നീണ്ട പ്രതിഷേധമായിരുന്നു നാട്ടുകാരുടെ ഭാ​ഗത്തുനിന്ന് കുപ്പത്ത് അരങ്ങേറിയത്. കനത്ത മഴയിൽ വീടുകളിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തിയതിലായിരുന്നു പ്രതിഷേധം. വെള്ളമൊഴുക്ക് തടയാൻ ഡ്രയിനേജ് നിർമിക്കണമെന്നും നാശനഷ്ടം സംഭവിച്ച വീടുകൾക്ക് നഷ്ട പരിഹാരം നൽകണമെന്നും അടക്കമുള്ള ആവശ്യങ്ങൾ ദേശീയപാത അതോറിറ്റി അധികൃതർ അംഗീകരിച്ചതിനെ തുടർന്നായിരുന്നു നാട്ടുകാർ സമരം അവസാനിപ്പിച്ചത്.

എൻഎച്ച്ഐയുടെ വിദഗ്ധസംഘം സ്ഥലത്തെത്തുമെന്ന ആർഡിഒയുടെ ഉറപ്പിൽ നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചു. പ്രതിഷേധത്തിനിടയിലും രണ്ടുതവണ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. ഒടുവിൽ ആർടിഒയും എൻഎച്ച്ഐ അധികൃതരുമായി നടത്തിയ ചർച്ചയിൽ നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചു. ഈ മാസം 27 നകം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും ക്കുമെന്നും എൻഎച്ച്ഐ അധികൃതരുടെ ഉറപ്പ്. ഇതോടെയാണ് സമരം പിൻവലിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

Similar Posts