< Back
Kerala
Kannur wild elephant attack
Kerala

കണ്ണൂരിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

Web Desk
|
12 April 2023 10:13 AM IST

വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്, 21 വയസായിരുന്നു

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. 21 വയസായിരുന്നു. രാജഗിരിയിൽ കൃഷിയിടത്തിൽ പരിക്ക് പറ്റിയ നിലയിൽ എബിനെ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. എബിന്റെ വീട്ടിൽ നിന്ന് ഏറെ ദൂരെയാണ് രാജഗിരി. ഇന്ന് പുലർച്ചെ കൃഷിയിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ എബിനെ കണ്ടെത്തുന്നത്. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്തിനാണ് എബിൻ രാജഗിരിയിലെത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കാട്ടാനയുടെ ആക്രമണം സ്ഥിരമായുണ്ടാകുന്ന സ്ഥലമാണിത്. പ്രദേശത്ത് കാട്ടാനയെത്തിയതിന്റെ ലക്ഷണങ്ങളുള്ളതിനാൽ തന്നെ കാട്ടാന ആക്രമണമാണ് മരണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

Similar Posts