< Back
Kerala
Kannur pattuvam accident death news
Kerala

കണ്ണൂർ പട്ടുവത്ത് നിയന്ത്രണം വിട്ട ബൈക്ക് കുളത്തിൽ വീണ് വിദ്യാർഥി മുങ്ങി മരിച്ചു

Web Desk
|
6 Nov 2023 5:16 PM IST

കാവുങ്ങൽ സ്വദേശി എം.പി ഫറാസാണ് മരിച്ചത്.

പട്ടുവം: കണ്ണൂർ പട്ടുവത്ത് നിയന്ത്രണം വിട്ട ബൈക്ക് കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. കാവുങ്ങൽ സ്വദേശി എം.പി ഫറാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഫറാസിന്റെ മൃതദേഹം കുളത്തിൽനിന്ന് ലഭിച്ചത്. അപകടം എപ്പോഴാണ് നടന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഫറാസിന്റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് സമീപത്താണ് കുളമുള്ളത്. കുളം പായൽ മൂടിയ നിലയാണ്. ഉച്ചയോടെ ഇതുവഴി പോയ പോസ്റ്റ് വുമൺ ആണ് ചെരുപ്പും ഹെൽമറ്റും പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫറാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Similar Posts