< Back
Kerala
കനത്ത മഴ: കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് സംശയം
Kerala

കനത്ത മഴ: കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് സംശയം

Web Desk
|
27 Aug 2022 4:40 PM IST

മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്.

കണ്ണൂർ: കണ്ണൂർ നെടുംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിൽ സൈമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ മഴവെള്ളം ശക്തമായി റോഡിലൂടെ ഒഴുകുകയാണ്.

ഏകദേശം ഒരു മണിക്കൂർ മുമ്പാണ് സംഭവം നടന്നത്. നേരത്തേ ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടിയതെന്നാണ് നിഗമനം. കഴിഞ്ഞ തവണ ഉരുൾപൊട്ടിയതോടെ റോഡ് തകർന്നിരുന്നു. ഇത് നേരെയാക്കി രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.

കണ്ണൂരിലെ മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മലവെള്ളപ്പാച്ചിലിനെ തുടർന്ന് നെടുംപൊയി-മാനന്തവാടി റോഡിൽ നിലച്ച വാഹന ഗതാഗതം പുനസ്ഥാപിച്ചു.

Similar Posts