< Back
Kerala
പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു
Kerala

പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

Web Desk
|
7 Jun 2022 11:53 AM IST

പൂതങ്കോട് അബ്ദുറസാഖിൻ്റെയും ഹഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്

കണ്ണൂർ: കണ്ണൂർ പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിൻ്റെയും ഹഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർഥിനിയാണ് ഫര്‍മി ഫാത്തിമ.

ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് ഫര്‍മി കുഴഞ്ഞു വീണത്. തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു.


Related Tags :
Similar Posts