< Back
Kerala

Kerala
കണ്ണൂർ തോട്ടടയിലെ ബോംബ് സ്‌ഫോടനം;ഒരാൾ കൂടി അറസ്റ്റിൽ
|16 Feb 2022 6:16 AM IST
ഇന്നലെ വൈകിട്ടോടെ മുഖ്യപ്രതി മിഥുൻ പൊലീസിൽ കീഴടങ്ങിയിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
കണ്ണൂർ തോട്ടടയിൽ ബോംബ് സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഏച്ചൂർ സ്വദേശി ഗോകുലാണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ടോടെ മുഖ്യപ്രതി മിഥുൻ പൊലീസിൽ കീഴടങ്ങിയിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
മാരകായുധങ്ങളും ബോംബുമായി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എതിരാളികളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബ് എറിഞ്ഞത്. അക്ഷയ് എറിഞ്ഞ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ പ്രതികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ രാവിലെ ഉടമ എടക്കാട് സ്റ്റേഷനിൽ ഹാജരാക്കി. ഏച്ചൂർ സ്വദേശി സായൂജിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം.